കണ്ണൂരിൽ സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു



മട്ടന്നൂർ :  മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു . കോളാരി കുഭം മൂലയിലെ പി.കെ. റാഷിദ് (30) ആണ് മരിച്ചത്.കിച്ചേരി ചെള്ളേരിയിൽ കനാൽ തുരങ്കത്തിലാണ് സംഭവം 

പഴശ്ശി ഇറിഗേഷൻ്റെ അധിനതയിലുള്ള തുറങ്കത്തിൽ ഇന്ന് ഉച്ചയോടെയാണ് റാഷിദ് സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ പോയതെന്ന് പറയുന്നു.


ചാവശ്ശേരി പറമ്പിലെ ചിക്കൻ സ്റ്റാൾ ഉടമയാണ്. കോളാരിയിലെ ചോലയിൽകാദർ - സുബൈദ ( കാറാട്) ദമ്പതികളുടെ മകനാണ്. ഭാര്യ:വാഹിദമക്കൾ: മുഹാദ്, സിദറത്തുൽ മുൻതഹ, ഹംദാൻ മയ്യിത്ത് ഇപ്പോൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ.

Post a Comment

Previous Post Next Post