കൊയിലാണ്ടി: കോമത്ത്കരയിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8.30തോടെയാണ് സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കൊയിലാണ്ടിയിൽ നിന്നും ബാലുശ്ശേരിയിലേയ്ക്ക് പോകുന്ന സ്വകാര്യ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ബസ്സ് മതിലിൽ ഇടിച്ചു കയറുകയായിരുന്നു അപകടത്തിൽ പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന ഒരാൾക്കും ബസ്സിലുണ്ടായിരുന്ന നിരവധി പേർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു