ഇടുക്കി ചേലച്ചുവടിൽ ടിപ്പർ ലോറിയിടിച്ച് വീട്ടമ്മ മരണപ്പെട്ടു. ചേലച്ചുവട് പെരിയാർവാലി സ്വദേശിനി ആയത്തുപാടത്ത് എൽസ (74) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനം ഇടിക്കുകയായിരുന്നു. ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരിക്കേറ്റതിനാൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിലേയ്ക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയിൽ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.