ബൈക്ക് ഇടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു..ഇടിച്ച ബൈക്ക് കണ്ടെത്താനായില്ല

 


തിരുവനന്തപുരം : ബൈക്ക് ഇടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു.വെള്ളറട ജംഗ്ഷനില്‍ ഡിയ ഫാന്‍സി നടത്തിയിരുന്ന വിട്ടിരിക്കുന്ന വില്‍ഫ്രഡ് രാജ്(50) ആണ് മരിച്ചത്. . ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി മണലിയിൽല്‍ വച്ച് ആയിരുന്നു അമിതവേഗത്തില്‍ എത്തിയ ബൈക്ക് വില്‍ഫ്രഡ് രാജിനെ ഇിടിച്ചു വീഴ്ത്തിയത്.ശേഷം നിര്‍ത്താതെ ഓടിച്ചു പോയ ബൈക്ക് ഇതുവരെയും കണ്ടെത്താനായില്ല . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിൽഫ്രഡ് ഞായറാഴ്ച്ചയാണ് മരണപ്പെട്ടത്. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ മരണാനന്തര കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ശവസംസ്‌കാരം കഴിഞ്ഞു.

Post a Comment

Previous Post Next Post