കോട്ടയം: കെ.എസ്.ആർ.ടി.സി. ബസ്സും സ്വകാര്യ ബസ്സും തമ്മിലുള്ള മത്സരയോട്ടത്തിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി. ബസുകളുടെ മത്സരയോട്ടത്തിനിടയിൽ യുവതി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്.
സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിനെ കെ.എസ്.ആർ.ടി.സി ബസ് ഇടതുവശത്തു കൂടെ അതിവേഗത്തിൽ മറികടക്കുകയായിരുന്നു.
സ്വകാര്യ ബസിൽ നിന്ന് ഇറങ്ങിയ യുവതി ഇരുബസുകൾക്കും ഇടയിലായെങ്കിലും അപകടമുണ്ടാകാതെ രക്ഷപ്പെട്ടു.കോട്ടയം കൊടുങ്ങൂർ പതിനെട്ടാം മൈലിൽ ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
കോട്ടയത്തുനിന്ന് കുമളിയിലേക്ക് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ഇരുബസുകളും മത്സരയോട്ടത്തിലായിരുന്നെന്നാണ് വിവരം.
കെ.കെ റോഡ്, കോട്ടയം - പാലാ കിടങ്ങൂർ തുടങ്ങിയ റൂട്ടുകളിൽ ബസുകളുടെ മത്സരയോട്ടം പതിവാണെന്ന് വ്യാപക പരാതികളുണ്ട്.
സ്വകാര്യ ബസ്സിൽ നിന്ന് സ്റ്റോപ്പിൽ ഇറങ്ങിയ യുവതിയുടെ തൊട്ടടത്തുകൂടിയാണ് ഇടതുവശത്തുകൂടെ വന്ന കെ.എസ്.ആർ.ടി.സി ബസ് ഓവർ ടേക്ക് ചെയ്തത്.