വയനാട് കാക്കവയൽ: പാതിരിപ്പാലം ഇറക്കത്ത് രാവിലെ അഞ്ചരയോട് കൂടി നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചാണ് അപകടം. കുറ്റ്യാടി സ്വദേശി മേലിയേടത്ത് ഷബീർ (24) ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്ക്. കുറ്റ്യാടി സ്വദേശികളായ ഷാഫി, യൂനുസ്, സഹൽ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കുറ്റ്യാടി യിൽ നിന്നും ഊട്ടി യിലേക്ക് പോകുന്നവർ ആണ് അപകടത്തിൽ പെട്ടത്.