മലപ്പുറം വളാഞ്ചേരിയിൽ കാൽനടയാത്രക്കാരന്റെ കാലിൽ ബസ് കയറിയിറങ്ങി അപകടം.......
വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി സുബ്രഹ്മണ്യനാണ് പരിക്കേറ്റത്. സുബ്രഹ്മണ്യന്റെ കാലിന് ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്. തെറ്റായ ദിശയിലൂടെ ബസ്, സ്റ്റാൻഡിലേക്ക് കയറുന്നതിനാൽ മേഖലയിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു.......