താനൂരിൽ അമ്മയേയും മകളേയും വീട്ടിൽ മരണപ്പെട്ടനിലയിൽ കണ്ടെത്തി





താനൂർ: താനൂർ മഠത്തിൽ റോട്ടിൽ നടുവത്തി പാലത്തിനടുത്ത് താമസിക്കുന്ന കാലടി ബാലൻ എന്നവരുടെ ഭാര്യ ലക്ഷ്മി ദേവി എന്ന ബേബി (74) വയസ്സ്, ഇവരുടെ മകൾ ദീപ്തി (36) വയസ്സ് ( ദീപ്തി മാനസിക വൈകല്യം ഉള്ള ആൾ ആണ് ), എന്നിവരാണ് വീട്ടിൽ മരണപെട്ട നിലയിൽ കണ്ടെത്തിയത്.


തൂങ്ങി മരിച്ച നിലയിലായിരുന്നു ലക്ഷ്മി ദേവിയുടെ മൃതദേഹം മുറിയിൽ കണ്ടെത്തിയത്. ഇതേ മുറിയിലെ കട്ടിലിൽ മരിച്ച നിലയിലായിരുന്നു മകൾ ദീപ്‌തിയെ കണ്ടെത്തിയത്.


ദീപ്തി ഭിന്നശേഷിക്കാരിയാണ്. സംഭവ സ്ഥലത്ത് പോലീസെത്തി ഇൻക്വസ്റ്റ് നടത്തി.

പോസ്റ്റ്മോർട്ടത്തിനുശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു

Post a Comment

Previous Post Next Post