തിരുവനന്തപുരം:പൂന്തുറ ബൈപ്പാസിൽ റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പളളിത്തെരുവ് അർഷാദ് മൻസിലിൽ ഹസൻകണ്ണ് (86) ആണ് മരിച്ചത്. വ്യാഴാഴ്ച (ഡിസംബർ 19) വൈകിട്ട് ഏഴുമണിയോടെ പരുത്തിക്കുഴി- കുമരിചന്ത ബൈപ്പാസിൽ എസ്.ബി.ഐ.ക്ക് സമീപത്തെ റോഡിലായിരുന്നു അപകടം.
സർവ്വീസ് റോഡിലുളള കടയിലെത്തി ചായകുടിച്ചശേഷം വീട്ടിലേക്ക് മടങ്ങുന്നതിനായി ബൈപ്പാസ് റോഡ് മുറിച്ചു കടക്കുമ്പോൾ ഈഞ്ചയ്ക്കൽ ഭാഗത്തുനിന്ന് കോവളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിടിച്ചാണ് ഹസൻകണ്ണിന് പരിക്കേറ്റത്. ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത് എന്ന് പൂന്തുറ പോലീസ് അറിയിച്ചു. അപകടത്തിൽ പൂന്തുറ പോലീസ് കേസെടുത്തു. ഭാര്യ: പരേതയായ ഉമൈഫാ ബീവി. മക്കൾ: മുംതാസ്, നൗഷാദ്, അൻഷാദ്. മരുമക്കൾ; റജീന, നസീർ.