കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് അപകടം, കുട്ടികളടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം



ബെംഗളൂരു: കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് രണ്ടുകുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയവർ സഞ്ചരിച്ച വോൾവോ കാറാണ് അപകടത്തിൽപ്പെട്ടത്.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്നർ ലോറി. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: 'കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്നർ ലോറി കൂട്ടിയിടിച്ചു. രണ്ടു ട്രക്കുകളും മറിഞ്ഞു. എന്നാൽ കണ്ടെയ്നർ ലോറി കാറിന് മുകളിലേക്കാണ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന ആറുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചതായാണ് വിവരം.

ക്രെയിനുംമറ്റും ഉപയോഗിച്ചാണ് കണ്ടെയ്നർ ലോറി കാറിന് മുകളിൽനിന്ന് മാറ്റിയത്. മൃതദേഹങ്ങൾ നീലമംഗല സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

https://x.com/Rajmajiofficial/status/1870393753619337283?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1870393753619337283%7Ctwgr%5E433df002b52c147733b1f1b52016cb7fce239047%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-34222096661524556831.ampproject.net%2F2410292120000%2Fframe.html


Post a Comment

Previous Post Next Post