പുലർച്ചെ മീൻപിടിക്കാൻ പോയ ഫൈബർ വള്ളം തിരമാലയിൽ മറിഞ്ഞത് തൊഴിലാളി മരിച്ചു



കോഴിക്കോട്  വടകര സാൻ്റ് ബാങ്ക്സിൽ അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു, സാൻ്റ് ബാങ്ക്സിലെ കുയ്യൻ വീട്ടിൽ അബൂബക്കർ (62) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇബ്രാഹിം രക്ഷപെട്ടു. ഫൈബർ വള്ളം തിരമാലയിൽ മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ 4 മണിയോടെ അഴിത്തല ഭാഗത്ത് മീൻ പിടിക്കാൻ വള്ളവുമായി പോയതായിരുന്നു രണ്ട് പേരും. നേരത്തെ ഈ ഭാഗത്ത് നിരവധി പേർ അപകടത്തിൽ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിൽ പെട്ട വള്ളം കണ്ടെത്താനായിട്ടില്ല. കടലും പുഴയും സംഗമിക്കുന്ന ഭാഗത്താണ് അപകടം നടന്നത്.

Post a Comment

Previous Post Next Post