തിരൂർ ചമ്രവട്ടം റൂട്ടിൽ ആലത്തിയൂർ പഞ്ഞം പടിയിൽ ടാങ്കർ ലോറിയും ബസ്സും കൂട്ടിയിടിച്ചു അപകടം.
മുപ്പതോളം പേർക്ക് പരിക്ക് ആരുടെയും പരിക്ക് ഗുരുതരമല്ല..
ഉച്ചതിരിഞ്ഞ് 3 30 ഓടു കൂടിയാണ് അപകടമുണ്ടായത്,
തിരൂരിൽ നിന്നും പുറത്തൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശം പൂർണ്ണമായും തകർന്നു..
പരിക്കേറ്റവരെ ആലത്തൂരിലെ ഇമ്പിച്ച വാവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
തിരൂരിൽ നിന്നും എത്തിയ പോലീസും ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു
ആലത്തിയൂരിൽ നിന്നും തിരൂരിലേക്ക് പോകുന്ന വാഹനങ്ങൾ വഴിതിരിച്ചു വിട്ടിരിക്കുകയാണ്..