വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം.. ഒരാളുടെ തലയറ്റുപോയ നിലയില്‍

 


പള്ളിക്കരണിയില്‍ റോഡപകടത്തില്‍ രണ്ട് ടെക്കികള്‍ക്ക് ദാരുണന്ത്യം. സഹപ്രവര്‍ത്തകന്റെ ഫെയര്‍വെല്‍ പാര്‍ട്ടിക്ക് മദ്യവും വാങ്ങി സുഹൃത്തിന്റെ റൂമിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം നടന്നത്.ചെന്നൈയിൽ താമസമാക്കിയ പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ഗോകുൽ (24) എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ ആഘാതത്തില്‍ ഗോകുലിന്റെ തല ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട നിലയിലാണ്.ഇരുവര്‍ക്കും 24 വയസ് മാത്രമാണ് പ്രായം. പെരുന്‍ഗുഡിയിലെ ഒരു സോഫ്റ്റ്വയര്‍ കമ്പനിയിലെ ടെക്കികളാണിവര്‍. വെസ്റ്റ് മമ്പാലത്തെ ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു വിഷ്ണു. ഗോകുല്‍ പല്ലാവാരത്ത് ശങ്കര്‍നഗര്‍ നിവാസിയാണ്.


പൊലീസ് അന്വേഷണത്തില്‍ എട്ടു സുഹൃത്തുക്കള്‍ ഒരുമിച്ച് പാര്‍ട്ടി നടത്തിയെന്നും ഇതിനിടയില്‍ മദ്യം തികയാതെ വന്നപ്പോള്‍ അത് വാങ്ങാനായി പുറപ്പെട്ടതാണിവരെന്നും വ്യക്തമായിട്ടുണ്ട്.മദ്യപിച്ച് അമിതവേഗത്തിൽ ഇരുചക്ര വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post