തൃശ്ശൂർ പട്ടിക്കാട്. പീച്ചി റോഡ് ജംഗ്ഷനിലെ അടിപ്പാതയോട് ചേർന്ന് പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് പരിക്കേറ്റു. ഇടപ്പാറ ജിന്റോ എന്നയാൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അപകട കാരണം വ്യക്തമല്ല.