സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു

 



കാസർകോട്: ദേശീയപാതയിൽ കാര്യങ്കോട് പാലത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണൂർ ഇരിക്കൂർ ചേവേടിക്കുന്ന് പുതിയ പുറകുന്നുംപുറത്തെ എം മുഹമ്മദിൻ്റെ മകൻ കെപി നവാസ്(40) ആണ് മരിച്ചത്. ബുധനാഴ്‌ച ഉച്ചക്ക് ഒരു മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. ചൊവ്വാഴ്‌ച വൈകീട്ട് 5.30 ന് ആയിരുന്നു അപകടം. നിയന്ത്രണം വിട്ടുമറിഞ്ഞ സ്‌കൂട്ടറിൽ നിന്നും തലയിടിച്ച് റോഡിൽ വീഴുകയായിരുന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. 

നേരത്തെ ഗൾഫിലായിരുന്നു നവാസ്. ഗൾഫിൽ ജോലി ചെയ്‌തിരുന്ന നവാസ്. ഗൾഫിൽ ജോലി ചെയ്‌തിരുന്ന സ്ഥാപനത്തിൻ്റെ ഉടമയായ നീലേശ്വരസ്വദേശിയെ കാണാൻ വരുന്നതിനിടെയാണ്

അപകടം

Post a Comment

Previous Post Next Post