തിരൂരങ്ങാടി: ചെമ്മാട് -പരപ്പനങ്ങാടി റൂട്ടിൽ പന്താരങ്ങാടിയിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. പരിക്കേറ്റ യുവാവിനെ തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരപ്പനങ്ങാടി സ്വദേശി ഷംനാദ് 24 എന്ന യുവാവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം