തണുപ്പകറ്റാൻ മുറിയിൽ വിറക് കത്തിച്ചു, പുക ശ്വസിച്ച് സൗദിയിൽ മലയാളി മരിച്ചു



മുറിയിലെ പുക ശ്വസിച്ച് മലയാളിക്ക് ദാരുണാന്ത്യം. തണുപ്പകറ്റാൻ മുറിയിൽ വിറക് കത്തിച്ചതിനെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരിച്ചത്. സൗദി അറേബ്യയിൽ അബഹ അൽ നമാസിലെ അൽ താരിഖിലാണ് ദാരുണസംഭവം ഉണ്ടായത്. അൽ താരിഖിൽ വീട്ടുജോലി ചെയ്യുന്ന വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയിൽ അസൈനാർ (45) ആണ് മരിച്ചത്. 14 വർഷമായി പ്രവാസി ജീവിതം നയിക്കുകയായിരുന്നു അസൈനാർ, ഭാര്യയുടെ പ്രസവത്തിനായി അടുത്തമാസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. പിതാവ്, പരേതനായ മെയ്‌ദീൻകുട്ടി, മാതാവ്, ആയിഷ, ഭാര്യ, ഷെറീന, മക്കൾ മുഹ്സിൻ, മൂസിൻ

Post a Comment

Previous Post Next Post