മലപ്പുറം: തിരുനാവായയില്‍ ഭാരതപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കല്‍പഞ്ചേരി സ്വദേശി കണ്ണഞ്ചേരി പറമ്പ് സുബ്രഹ്മണ്യന്‍ (45) ആണ് മരിച്ചത്. പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. തിരൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്."