ഞായറാഴ്ച വൈകീട്ടോടെയാണ് പന്ന്യന്നൂരിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച അപകടമുണ്ടായത്. KL 58AK 8855ബ്ലാക്ക് ഇന്നോവ കാറാണ് അപകടത്തിൽ പെട്ടത്. പന്ന്യന്നൂർ ജംഗ്ഷനിലായിരുന്നു അപകടം. ഗുഡ്‌സ് ഓട്ടോയിലിടിച്ച് നിയന്ത്രണം വിട്ട ഇന്നോവ റോഡരികിൽ നിർത്തിയിട്ട ബുള്ളറ്റ് ഉൾപ്പടെ 3 ഇരുചക്രവാഹനങ്ങൾ തകർത്തു. പൂക്കോത്ത് മീൻ ഇറക്കി തിരികെ തലശേരിയിലേക്ക് പോവുകയായിരുന്ന KL 13 AJ 8150 ഗുഡ്‌സ് ഓട്ടോയിലാണ് ഇന്നോവ ആദ്യം ഇടിച്ചത്. ഓട്ടോ തലകീഴായി മറിഞ്ഞു. ഓട്ടോക്കടിയിലായ ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാർ ഓട്ടോ ഉയർത്തി രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. KL 58 AE 8785 നമ്പർ ബുള്ളറ്റ്, KL 58 M 540 നമ്പർ ബൈക്ക്, KL 58 AG 4250 നമ്പർ ആക്ടീവ എന്നീ വാഹനങ്ങളും ഇന്നോവ ഇടിച്ച് തെറിപ്പിച്ചു. പന്ന്യന്നൂർ ജംഗ്ഷനിലെ ഫ്രഗോള ബേക്കറി ജീവനക്കാരായ സജേഷ്, നാദിർ നാട്ടുകാരനായ സന്തോഷ് എന്നിവരുടെ വാഹനങ്ങളാണിത്.
ഞായറാഴ്ചയായതിനാലാണ് ജംഗ്ഷനിൽ തിരക്കില്ലാതിരുന്നത്. അതു കൊണ്ടു തന്നെ വൻ അപകടമാണ് വഴിമാറിയത്. പാനൂർ ഗവ. ആശുപതിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ഡോക്‌ടർ അരയാക്കൂൽ - പന്ന്യന്നൂർ ജംഗ്ഷൻ വഴി വരികയായിരുന്നു. ജംഗ്ഷൻ തിരിച്ചറിയാൻ സാധിക്കാഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്ന് ഡോ. ഫായിസ് പറഞ്ഞു. കാറിലെ എയർ ബാഗ് സംവിധാനം കൊണ്ട് ഡോക്‌ടർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാനൂർ പൊലീസ് സ്ഥലത്തെത്തി