ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്ന യന്ത്രത്തില്‍ ഷോള്‍ കുടുങ്ങി; 30-കാരിക്ക് ദാരുണാന്ത്യം



മധ്യപ്രദേശിലെ ഉജ്ജയിന്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെ ഭക്ഷണശാലയിലാണ് സംഭവമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്..

ഉരുളക്കിഴങ്ങിൻ്റെ തൊലി കളയുന്ന യന്ത്രത്തിൽ ഷോൾ കുടുങ്ങി രജനി ഖത്രി എന്ന 30 കാരിയാണ് മരിച്ചത്.

അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് യന്ത്രത്തിൽ ഷോൾ കുരുങ്ങുന്നത്.

തുടർന്ന് കഴുത്തിൽ മുറുകുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. ഇവരുടെ ബന്ധുക്കൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post