കുന്നമംഗലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; 22-കാരന് ദാരുണാന്ത്യം




കോഴിക്കോട്  കുന്നമംഗലം: കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കോടിച്ചിരുന്ന ചമൽ കേളൻമുല താമസിക്കുന്ന പൊൻ കല്ലേൽ ജോസിന്റെ മകൻ ജിബിൻ ജോസ് (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.15-ഓടെ കുന്ദമംഗലം ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം നടന്നത്.

എരുമേലിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർ എക്സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവറിരിക്കുന്ന ഭാഗവുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മാതാവ്: മേരി കടുവകുളങ്ങര

സഹോദരൻ: ജിതിൻ ജോസ്

Post a Comment

Previous Post Next Post