പത്തനംതിട്ട മല്ലപ്പള്ളി : നിയന്ത്രണം വിട്ട കാർ 22 അടി താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാരായ അമ്മയും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അമ്പിയിൽപ്പടി കോടമാക്കൽ മേപ്പുറത്ത് വീട്ടിൽ ജയകുമാറിന്റെ ഭാര്യ ദീപാജയൻ (44), മകൻ വിഗ്നേഷ് ജയകുമാർ (കണ്ണൻ 8 ) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിൽ മാത്തൻ ആശുപത്രി പടിയിലാണ് ഇന്നലെ വൈകിട്ട് 3.40 ന് അപകടമുണ്ടായത്. അമ്പിയിൽപ്പടിയിലെ വീട്ടിലേക്ക് തിരുവല്ലയിൽ നിന്ന് വരുന്നതിനിടയിലാണ് അപകടം .ശബ്ദം കേട്ട സമീപവാസികളെത്തി യാത്രക്കാരെ കാറിന് പുറത്തെത്തിക്കുകയായിരുന്നു. വിസ്നേശിന്റെ കൈയിൽ ചെറിയ മുറിവുണ്ട്.