ദേശീയപാതയിൽ പാലക്കാട് കണ്ണാടിയിൽ സ്വകാര്യ ബസ് മറിഞ്ഞു. രക്ഷാ പ്രവർത്തനം നടക്കുന്നു. അപകടത്തെ തുടർന്ന് പാലക്കാട് ദിശയിൽ ദേശീയപാതയിൽ ബ്ലോക്ക് ഉണ്ട്പാലക്കാട് നിന്നും പെരിങ്ങോട്ടൂർകുർശി യിലേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്.തൃശ്ശൂർ ഭാഗത്തേക്ക് പോയ ബസ് തൊട്ടുമുന്നിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച്നിയന്ത്രണം വിട്ട ഡിവൈഡറിൽ കയറി എതിർ ദിശയിലേക്ക് മറയുകയായിരുന്നു.
കുട്ടികൾ ഉൾപ്പെടെ 16 പേർക്ക് പരിക്കേറ്റു