കോഴിക്കോട് ഫറോക്ക് ചുങ്കം എട്ടേ നാല് ദേശീയപാതയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ ആറുമണിയോടെ കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സും ടിപ്പർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സ്വകാര്യ ബസ്സിലെ യാത്രക്കാർക്കും ഓട്ടോ ഡ്രൈവർ, ടിപ്പർ ലോറി ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.