പുനലൂര്‍– മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ രണ്ട് അപകടം; 12 ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക്



പത്തനംതിട്ട: പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ രണ്ട് അപകടങ്ങളിലായി 12 ശബരിമല തീർഥാടകർക്കു പരുക്കേറ്റു. കോന്നി മുറിഞ്ഞകല്ലിൽ തെലങ്കാന സ്വദേശികളുടെ കാർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറിയാണു 8 പേർക്കു പരുക്കേറ്റത്.

ഡ്രൈവറും കണ്ടക്‌ടറും മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. ആർക്കും പരുക്കില്ല. എംവിഡി സേഫ് സോൺ ക്വിക്ക് റെസ്പോൺസ് ടീം ഹെവി ക്രെയിനുകൾ ഉപയോഗിച്ച് വാഹനം പുറത്തെടുത്തു. 

കോന്നി എലിയറയ്ക്കലിൽ തമിഴ്നാട് സ്വദേശികളുടെ കാർ നിർത്തിയിട്ടിരുന്ന പിക്കപ് വാനിനു പിന്നിൽ ഇടിച്ചുകയറി 4 പേർക്കും പരുക്കേറ്റു. 2 അപകടങ്ങളും ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നായിരുന്നു.


ആരുടെയും പരുക്കു സാരമുള്ളതല്ല.


നിലയ്ക്കൽ- പമ്പ റൂട്ടിൽ അട്ടത്തോടിനും പോത്തൻകുഴിക്കും ഇടയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടo.

ഡ്രൈവറും കണ്ടക്‌ടറും മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. ആർക്കും പരുക്കില്ല. എംവിഡി സേഫ് സോൺ ക്വിക്ക് റെസ്പോൺസ് ടീം ഹെവി ക്രെയിനുകൾ ഉപയോഗിച്ച് വാഹനം പുറത്തെടുത്തു.

Post a Comment

Previous Post Next Post