മലപ്പുറം എടപ്പാൾ: ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ചു. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ്
അപകടം നടന്നത്.
അപകട സമയത്ത് വീട്ടുകാരെല്ലാം പുറത്തായതിനാൽ വലിയ അപകടം ഒഴിവായി.
നാട്ടുകാരും പിന്നീട് പൊന്നാനിയിൽ നിന്നും എത്തിയ അഗ്നി ശമന സേനയും ചേര്‍ന്നാണ് തീ യണച്ചത്. കിടപ്പുമുറിയിലുണ്ടായിരുന്ന മുഴുവൻ സാമഗ്രികളും കത്തിനശിച്ചു. 3 ലക്ഷം രൂപയുടെ നാശങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.
റിപ്പോർട്ട്: മുഹമ്മദ് അലി ഗോഖലെ.