വള്ളിക്കുന്ന് - ആനങ്ങാടിയിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച്മൂന്നു യാത്രക്കാർക്ക് പരിക്ക്..
തൃശ്ശൂരിൽ നിന്നും കാസർഗോട്ടേക്ക് പോകുന്ന യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്
പട്ടാമ്പി-ചെറുപ്പുളശ്ശേരി സ്വദേശി ജുനൈദ് (18),തൃശ്ശൂർ ചാവക്കാട് സ്വദേശികളായ മിർസാൻ (19 ),മിർസാന്റെ പിതാവ് മുഹ്സിൻ (51) എന്നിവർക്കാണ് പരിക്കേറ്റത്.മൂവരും ബന്ധുക്കളാണ്.
പിതാവ് മുഹ്സിൻ ആയിരുന്നു ഡ്രൈവർ,എതിരെ വന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റ് ബ്രൈറ്റ് അടിച്ചപ്പോൾ നിയന്ത്രണം വിട്ടകാർ തൊട്ടടുത്തെ മരത്തിലിടിക്കുകയായിരുന്നു..
പരിക്കുപറ്റിയവരെ പരപ്പനങ്ങാടി നഹാസ് പോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പിതാവ് മുഹ്സിന് ഗുരുതരമായ പരിക്കേറ്റുവെന്നും,ഇദ്ധേഹത്തെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു,പിന്നീട് തുടർ ചികിത്സക്കായി മറ്റു രണ്ടുപേരേയും കൂടെ കോട്ടക്കൽ അൽമാസ് ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു…