കടന്നൽ കുത്തേറ്റ് അമ്മയും മകളും മരിച്ചു



കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികരായ അമ്മയും മകളും മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശിയായ കുഞ്ഞിപ്പെണ്ണ് (110), മകൾ തങ്കമ്മ (66) എന്നിവരാണ് മരിച്ചത്. വീടിന്‍റെ മുറ്റത്ത് നിൽക്കുകയായിരുന്ന ഇരുവരെയും കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം. കൂട്ടമായി എത്തിയ കടന്നലുകളുടെ ആക്രമണത്തിൽ രണ്ട് പേരുടേയും ദേഹമാസകലം മുറിവുകളേറ്റിരുന്നു.

ഇന്ന് പുലർച്ചെയാണ് കുഞ്ഞിപ്പെണ്ണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന തങ്കമ്മയുടെ മരണം ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്. നാട്ടുകാരായ മറ്റ് രണ്ട് പേ‍‍ർക്കും കടന്നലിന്റെ കുത്തേറ്റിരുന്നു. ജോയി (75), അയല്‍വാസിയായ ശിവദര്‍ശന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ചികിത്സയിൽ തുടരുകയാണ്.

     

Post a Comment

Previous Post Next Post