തേങ്ങ ചിരകുന്നതിനിടെ അരവു യന്ത്രത്തിൽ ഷാൾ കുരുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം



കാസർകോട് :കുമ്പളയിൽ അരവു യന്ത്രത്തിൽ ഷാൾ കുരുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. ഉപ്പള ഗേറ്റ് അപ്ന ഗല്ലിയിൽ മൈമുന (47) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

പ്രഭാത ഭക്ഷണത്തിനായി അരവുയന്ത്രത്തിൽ തേങ്ങ ചിരകുന്നതിനിടെ അബദ്ധത്തിൽ യന്ത്രത്തിൽ ഷാൾ കുരുങ്ങുകയും കഴുത്ത് മുറുകി ശ്വാസം മുട്ടി മരണം സംഭവിക്കുകയുമായിരുന്നു.


മുഹമ്മദ് - നഫീസ ദമ്ബതികളുടെ മകളാണ് മൈരുന. ഭർത്താവ് ഇബ്രാഹിം. മക്കൾ: സാബിത്ത്, സഫ, ഷാഹിൽ.

Post a Comment

Previous Post Next Post