കാറും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോഡ്രൈവർ മരിച്ചു

 


കാസർകോട്: പിലിക്കോട് മട്ടലായിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു.

കൊടക്കാട് വലിയപൊയിൽ സ്വദേശി പുളുക്കൂൽ ദാമോദരൻ(60) ആണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദേശീയപാത മട്ടലായി ശ്രീരാമ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. കാറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ ഓട്ടോഡ്രൈവറെയും രണ്ട് യാത്രക്കാരെയും ഉടൻ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ദാമോദരൻ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

Post a Comment

Previous Post Next Post