ഇടുക്കി മൂന്നാർ റോഡിന് കുറകെ ചാടിയ കാട്ടുപോത്തിനെ ഇടിച്ച് കാർ തകർന്നു. ചെണ്ടുവര ലോവർ ഡിവിഷനിൽ പി.ജീവയുടെ കാറാണ് തകർന്നത്. വെള്ളിയാഴ്ച രാത്രി മാട്ടുപ്പട്ടി ഹൈറേഞ്ച് സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്.
ജീവയും രണ്ട് മക്കളുമാണ് കാറിലുണ്ടായിരുന്നത്. കുട്ടിക്കാനത്ത് പഠിക്കുന്ന മക്കളെയുംകൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. തേയിലത്തോട്ടത്തിൽനിന്ന് പൊടുന്നനെ കാട്ടുപോത്ത് റോഡിന് കുറുകെ ചാടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. എന്നാൽ, കാറിന്റെ മുൻവശം തകർന്നു.