കോഴിക്കോട് കൊയിലാണ്ടി: മൂടാടിയിൽ കാർ നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു. ഹാജി പി.കെ സ്‌കൂളിന് സമീപത്ത് ഇന്ന് വൈകിട്ട് 4മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല.
സ്കൂളിന് സമീപത്തെത്തിയ കാർ നിയന്ത്രണം വിട്ട് സ്‌കൂളിൻ്റെ മതിലിൽ ഇടിച്ച് ഓവുചാലിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിലിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്.
ബാലുശ്ശേരി സ്വദേശികളായ ദമ്പതികളായിരുന്നു കാറിലുണ്ടായിരുന്നത്. പയ്യോളി ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടാറ്റ പഞ്ച് ഇവി കെഎൽ 76 ഇ 6319 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്. ദമ്പതികളെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.