ഉറങ്ങിക്കിടന്നവർക്ക്നേരെ ലോറി പാഞ്ഞ് കയറി വീണ്ടും അപകടം, സ്ത്രീ മരിച്ചു



 പാലക്കാട് : ചിറ്റൂര്‍ ആലംകടവ് പാലത്തിനു സമീപം കോഴി കയറ്റി വന്ന ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉറങ്ങുകയായിരുന്ന നാടോടി സ്ത്രീ പാര്‍വതി (30) ആണ് മരിച്ചത്. മൈസൂര്‍ ഹന്‍സൂര്‍ ബി.ആര്‍ വില്ലേജ് സ്വദേശിയാണ്.


പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ( TN 99.Z 1208) ലോറിയാണ് അപകടത്തില്‍പ്പെട്ടത്.പാര്‍വതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയാണ് പാര്‍വതിയെ പുറത്തെടുത്തത്.


ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന കൃഷ്ണന്‍ (70), ഭാര്യ സാവിത്രി (45), മകന്‍ വിനോദ് (25) എന്നിവര്‍ക്ക് പരിക്കേറ്റു. സാവിത്രിയുടെ ചേച്ചിയുടെ മകളാണ് പാര്‍വതി. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡയിലെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് പോലീസെത്തി അന്വേഷണം ആരംഭിച്ചു.


Post a Comment

Previous Post Next Post