തൃശ്ശൂർ ഇരിങ്ങാലക്കുട ചേലൂരിലുണ്ടായ അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു. തൃശ്ശൂർ എലൈറ്റ് മിഷൻ ആശുപത്രിയിലെത്തിച്ച ആളും മരണപ്പെട്ടതോടെ അപകടത്തിൽപ്പെട്ട രണ്ടു പേരും മരണപ്പെട്ടു.മരിച്ചവരിൽ ഒരാൾ മതിലകം സ്വദേശിയും രണ്ടാമത്തെയാൾ പെരിഞ്ഞനം സ്വദേശിയുമെന്നാണ്
അപകടത്തിൽ പരിക്കേറ്റ മൂന്നു പേരിൽ രണ്ടു പേരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു അതിൽ ഒരാളാണ് മരണപ്പെട്ടതായി ഇപ്പോൾ വിവരം ലഭിച്ചത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ആൾ മരണപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ ഇരിങ്ങാലക്കുട മൂന്നുപീടക പാതയിൽ ചൂലൂരിലായിരുന്നു നാടിനെ നടുക്കിയ അപകടം.
മരണപ്പെട്ടത് പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി പറമ്പുവീട്ടിൽ അനിൽകുമാർ(55), മതിലകം പൊലീസ് സ്റ്റേഷൻ കിഴക്കുഭാഗത്ത് താമസക്കാരൻ പൊന്നാംപടിക്കൽ അബ്ദുൾഖാദർ മകൻ സത്താർ(45). എന്നിവരാണ്