വയനാട്ടിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു. പാതിരിയമ്പം കോളനിയിലെ പാറ്റ (77) ആണ് മരിച്ചത്. ഈ മാസം 11നാണ് കോളനിയിലെ കുട്ടികളുൾപ്പെടെ 9 പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്.
തുടർന്ന് പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഗുരുതരാവസ്ഥയിലായ പാറ്റയെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. മറ്റൊരാൾ കൂടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.