കുട്ടികളുമായി പോയ സ്കൂൾ ബസി​ന്റെ ടയർ ഊരിത്തെറിച്ചു വൻ അപകടം ഒഴിവായി

 


ശിശുദിനത്തിൽ വൈകിട്ട് സ്കൂളിൽ നിന്നും കുട്ടികളുമായി പോകുകയായിരുന്ന ബസി​ന്റെ ടയർ ഊരിത്തെറിച്ചുപോയി. തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേ പാലത്തിലെത്തിയപ്പോഴായിരുന്നു ബസി​ന്റെ പിന്നിലെ ടയർ ഊരിപ്പോയത്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. പട്ടണക്കാട് സെന്റ് ജോസഫ്‌സ് പബ്ലിക്ക് സ്‌കൂൾ ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ ധാരാളം കുട്ടികളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. ഡ്രൈവറുടെ അവസരോചിതമായ പ്രവൃത്തികൊണ്ട് വലിയൊരപകടമാണ് ഒഴിവായത്. ഇതെത്തുടര്‍ന്ന് ബണ്ട് പാലത്തില്‍ ഏറെ നേരം ഗതാഗത തടസം നേരിട്ടു. സ്‌കൂളില്‍ നിന്നും കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകവെയായിരുന്നു അപകടം. കുട്ടികളെ മറ്റു വാഹനങ്ങളിൽ വീടുകളിലെത്തിച്ചെന്നും ആർക്കും പരിക്കില്ലെന്നും ഡ്രൈവർ പറഞ്ഞു.

Post a Comment

Previous Post Next Post