മുൻ ചുമട്ടുതൊഴിലാളി ദേഹത്ത് ബസ് കയറി മരിച്ചു; നിർത്താതെ പോയ ബസ് പൊലീസ് കസ്റ്റഡിയിൽ



 കണ്ണൂർ: തലശ്ശേരി ബസ് സ്റ്റാൻ്റിലെ മുൻ ചുമട്ടുതൊഴിലാളി ദേഹത്ത് ബസ് കയറി മരിച്ചു. തലശ്ശേരി, ചോനാടത്തെ ചെള്ളത്ത് ഹൗസിൽ (57) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം. പുതിയ ബസ് സ്റ്റാന്റിൽ മൂത്രപ്പുരയുടെ സമീപത്തായി ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ബസിടിച്ചതിനെ തുടർന്ന് നിലത്തു വീഴുകയായിരുന്നു പവിത്രൻ. തുടർന്ന് ദേഹത്തുകൂടി കയറിയിറങ്ങിയ ബസ് നിർത്താതെ പോവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിനു ഇടയാക്കിയത് കണ്ണവം തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണെന്നു വ്യക്തമായത്. ബസ് പൊലീസ് കസ്റ്റഡിയിലാണ്.


കണ്ണൻ-മാധവി ദമ്പതികളുടെ മകനാണ് പവിത്രൻ. ഭാര്യ: അനുജ. ഏകമകൻ ആദിദേവ്.

Post a Comment

Previous Post Next Post