പ്ലാറ്റ്ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം.



 കൊല്ലം. മയ്യനാട് റെയിൽവേ സ്‌റ്റേഷനിൽ പാളം മുറിച്ചു കടന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം. കൂട്ടുകാർക്കു മുൻപിൽ വച്ചാണ് അപകടമുണ്ടായത്. മയ്യനാട് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയും ചാത്തന്നൂർ കോയിപ്പാട് വിളയിൽ വീട്ടിൽ അജി-ലീജ ദമ്പതികളുടെ മകളുമായ

എ.ദേവനന്ദയാണ് മരിച്ചത് (17). വൈകിട്ട്

നാലരയോടെ സ്കൂ‌ൾ വിട്ടു വീട്ടിലേക്കു പോകും വഴിയാണ് അപകടം. നാഗർകോവിൽ-കോട്ടയം പാസഞ്ചർ ട്രെയിൻ മയ്യനാട് സ്‌റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.

എൻജിനു മുന്നിലൂടെ പാളം കടന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് കയറുമ്പോഴാണ് മുംബൈയിൽനിന്നു തിരുവനന്തപുരത്തേക്കു പോകുന്ന നേത്രാവതി എക്‌സ്പ്രസ് എത്തിയത്. മറ്റൊരു സഹപാഠിക്കൊപ്പമാണ് ദേവനന്ദ പാളത്തിലേക്കു കടന്നത്. സുഹൃത്തുക്കൾ സഹപാഠിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റി. തുടർന്ന് ദേവനന്ദയെ കയറ്റാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു. 

#facebookpost #RoadAccident #kerala #accident #roadaccidentnews #train #railway #indianrailways #death

Post a Comment

Previous Post Next Post