പുത്തൂർ: വിവാഹപാർട്ടിയുമായി പോവുകയായിരുന്ന ബസ് സ്‌കൂൾ ബസുമായി കൂട്ടിയിടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടയിൽ സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. വിവാഹചടങ്ങിൽ പങ്കെടുക്കാൻ പുത്തൂരിൽ നിന്നു സുള്ള്യയിലേക്ക് പോവുകയായിരുന്നു ബസ്. പുത്തൂർ, കാവിനടുത്ത് ആംചിനടുക്കയിൽ എത്തിയപ്പോൾ എതിർ ഭാഗത്തു നിന്നു പെർലംപടിയിലേക്ക് കുട്ടികളെയെടുക്കാൻ പോവുകയായിരുന്ന സ്‌കൂൾ ബസുമായി കൂട്ടിയിടിക്കുന്നത് ഇല്ലാതാക്കുന്നതിന് വിവാഹപാർട്ടി സഞ്ചരിച്ച ബസിന്റെ ഡ്രൈവർ പെട്ടെന്ന് സൈഡിലേക്ക് വെട്ടിക്കുകയായിരുന്നു. ഈ സമയത്ത് നിയന്ത്രണം വിട്ട ബസ് റോഡരുകിലെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ഡ്രൈവറുടെ മനോധൈര്യമാണ് വലിയൊരു അപകടം ഒഴിവാക്കിയതെന്നു വിവാഹപാർട്ടിയിൽ ഉണ്ടായിരുന്നവർ പറഞ്ഞു