കാൽനട യാത്രക്കാരനെ ഇടിച്ചിട്ടു ; ആളുകൾ കൂടിയപ്പോൾ പരിക്കേറ്റയാളെ ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു ; പ്രതി പിടിയിൽ

 


കോഴിക്കോട് : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച ആളെ കസബ പൊലീസ് പിടികൂടി.


കൊല്ലം സ്വദേശി ബിജു കുമാർ (42) നെയാണ് കസബ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആഗസ്റ്റ് മാസം എട്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.


മാവൂർ റോഡ് കെഎസ്‌ആർടിസി എതിർവശം വെച്ച്‌ ബിജു കുമാർ ഓടിച്ച ടൂവീലർ ഇടിച്ച്‌ മാളിക്കടവ് സ്വദേശിയായ രവി (58) ക്കാണ്പരിക്ക് പറ്റിയത്.ഗുരുതരമായി പരിക്കേറ്റ രവിയെ നാട്ടുകാരുടെ സഹായത്തോടെ ഹോസ്പിറ്റലിലേക്ക് ആണെന്ന് പറഞ്ഞു കയറ്റി കൊണ്ടുപോയ പ്രതി റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിച്ച്‌ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു.


പിന്നീട് പരാതി പ്രകാരം അന്വേഷണത്തിന് ഇടയില്‍ വാഹനത്തിൻറെ നമ്ബർ മനസ്സിലാക്കുകയും ആർസി ഓണറെ കണ്ടെത്തുകയും ഈ വാഹനം തിരൂരങ്ങാടിയില്‍ നിന്ന് ആറു വർഷം മുമ്ബ് മറ്റൊരാള്‍ വാങ്ങിയതാണെന്നുള്ള വിവരം കിട്ടുകയും ചെയ്പുതു. എന്നാല്‍ പുതിയ വാഹനം വാങ്ങിയ ആളെ കുറിച്ച്‌ യാതൊരു വിവരവും ലഭ്യമല്ലാത്തതിനാല്‍ പ്രതിയെ തിരിച്ചറിയാൻ കെഎല്‍ 65 രജിസ്ട്രേഷൻ നമ്ബറില്‍ സമാനമായ വെള്ള സ്കൂട്ടർ ഉപയോഗിക്കുന്ന ആളെ പറ്റി നിരന്തരം അന്വേഷിച്ചു. ഇതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.


പ്രതിക്കെതിരെ വാഹനാപകടം കേസ് കൂടാതെ പരിക്ക് പറ്റിയ ആളെ വഴിയില്‍ ഉപേക്ഷിച്ച്‌ കടന്നു കളഞ്ഞതിനും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് അധികവകുപ്പുകള്‍ കൂട്ടിച്ചേർക്കുമെന്ന് കസബ പൊലീസ് അറിയിച്ചു.കസബ ഇൻസ്പെക്ടർ ഗോപകുമാർ ജി യുടെ നേതൃത്വത്തില്‍ എസ് ഐ സജേഷ് കുമാർ പി,സിപിഒമുഹമ്മദ് അബ്ദുറഹിമാൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്

Post a Comment

Previous Post Next Post