മലപ്പുറം ദേശീയപാതയിൽ വെളിയങ്കോട് നയാര പമ്പിന് മുൻവശം രാത്രി 9.45 ഓടെയാണ് സ്കൂട്ടറും ഡ്യൂക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്ക് പറ്റിയ സ്കൂട്ടർ യാത്രികനും കൊൽക്കത്ത സ്വദേശിയും അയ്യോട്ടിചിറയിൽ വർക്ക്‌ഷോപ്പ് ജീവനക്കാരനുമായ ആസിഫ്, മലപ്പുറം, അരിമ്പ്ര സ്വദേശി ഉള്ളാട്ടുപറമ്പിൽ ആദിൽ എന്നിവരെ വെളിയങ്കോട് മെഡിസിറ്റി, പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു..