ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ചു….വീട്ടമ്മക്ക് ദാരുണാന്ത്യം

 


കോഴിക്കോട് :  വീട്ടുപറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മക്ക് ദാരുണാന്ത്യം. നാദാപുരം ചെക്യാട് സ്വദേശിനിയായ തിരുവങ്ങോത്ത് താഴെകുനി കമല(62) യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. വീട്ടുപറമ്പില്‍ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കമലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരിച്ചത്. ഭര്‍ത്താവ്: കുഞ്ഞിരാമന്‍, മകള്‍: സുനിത. മരുമകന്‍: അജയന്‍.

Post a Comment

Previous Post Next Post