കോഴിക്കോട് കൊയിലാണ്ടി നന്തി ബസാർ: നന്തിയിൽ ട്രെയിൻതട്ടി യുവാവിന് ദാരുണന്ത്യം . വീരവഞ്ചേരി കെൽട്രോൺ റോഡിൽ കമലവയലിൽ കൂടത്തിൽ അർഷാദ് ആണ് മരിച്ചത്. ഇരുപത്തിയൊൻപത് വയസായിരുന്നു
നന്തി വലിയ ഓവുപാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ ഇന്നലെ രാത്രി 7.30യോടെയാണ് അർഷാദിന്റെ മൃതദേഹം കണ്ടത്. കണ്ണൂർ- കോഴിക്കോട് പാസഞ്ചർ ഇടിച്ചായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും