തിരുവനന്തപുരം കാട്ടാക്കട. കാലപ്പഴക്കത്തെ തുടര്‍ന്ന് പൂഴനാട് യു പി സ്‌കൂള്‍ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകര്‍ന്നുവീണു. സമീപത്തെ ശവക്കല്ലറയുടെയും, കോഴിക്കൂടിന്റയും പുറത്ത്കൂടെയാണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണത്. കെട്ടിടം തകർന്ന് വീണ് കോഴികൂട്ടിലുണ്ടായിരുന്ന കോഴികള്‍ മുഴുവന്‍ ചത്തു. ഇൻറർവെൽ സമയവും കുട്ടികള്‍ കളിക്കുന്ന ഭാഗത്താണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണത്. സ്കൂൾ സമയമല്ലാത്ത തിനാൽ വലിയ അപകടമാണ് ഒഴിവായത്. വാര്‍ഡ് മെമ്പര്‍ മഞ്ജു സുരേഷിന്റെ വീടിനോട് ചേര്‍ന്നുള്ള ശവക്കല്ലറയുടെയും കോഴിക്കൂടിന്റയും പുറത്തുകൂടെയാണ് സ്‌കൂള്‍ കെട്ടിടം പതിച്ചത്. സ്‌കൂള്‍ കെട്ടിടം തകര്‍ച്ചയുടെ വക്കില്‍ ആണെന്നും ഏത് സമയവും നിലം പൊത്താന്‍ സാധ്യതയുണ്ടെന്നും സ്‌കൂള്‍ മാനേജരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് പഞ്ചായത്ത് അംഗം മഞ്ജു സുരേഷ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം എട്ടുമണിയോടെയാണ് സ്‌കൂള്‍ കെട്ടിടം നിലം പൊത്തിയത്. ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയും സ്‌കൂളിന്റെ തകര്‍ച്ചയ്ക്ക് കാരണമായി.