പാലക്കാട് കൂറ്റനാട് : ആനക്കര പഞ്ചായത്തിൽ ലൈഫ് പ്ലസ് എന്ന പേരിൽ പ്രവർത്തിക്കുന്ന. ഹൈപ്പർ ആക്റ്റീവ് കുട്ടികൾക്കുള്ള തെറാപ്പി സ്‌പെഷൽ എജുകേഷൻ സെന്ററിൽ ആയിരുന്നു സംഭവം. കൂറ്റനാട് ആമക്കാവ് ഭാഗവതി പറമ്പിൽ സുരേഷ്, വിദ്യ ദമ്പതികളുടെ മകൻ ആഘോഷ് (5)വയസ്സ് ആണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് 12മണിയോടെ ആണ് അപകടം. പിതാവിനോപ്പം തറാപ്പി പരിശീലനത്തിനെത്തിയ കുട്ടി. പരിശീലത്തിനിടെ ഇറങ്ങി ഓടിയ കുട്ടി കേന്ദ്രത്തിന്റെ പിറക് വശത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. ഉടനെ കുഞ്ഞിനെ രക്ഷിക്കാൻ പിതാവും ചാടി എങ്കിലും കുട്ടി താഴുന്ന് പോകുകയായിരുന്നു. തുടർന്ന് പട്ടാമ്പി ഫയർ യൂണിറ്റ് എത്തിയാണ് പുറത്തെടുത്തത്. തൃത്താല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.