അധ്യാപിക കുളത്തിൽ ചാടി ജീവനൊടുക്കി



 കൊല്ലത്ത് യുവതി കുളത്തിൽ ചാടി ജീവനൊടുക്കി. കൊല്ലം കടയ്ക്കലില്‍ ഇന്ന് രാവിലെയാണ് സംഭവം. കൊല്ലം കടയ്ക്കൽ ഗവണ്‍മെന്‍റ് യുപി എസ്കൂളിലെ അധ്യാപികയായ ശ്രീജ (35) ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.കുളത്തിൽ ചാടിയ യുവതിയെ പുറത്തെടുക്കുമ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ഫയര്‍ഫോഴ്സാണ് കുളത്തിൽ നിന്ന് യുവതിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും. മരണ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ലെന്നും അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post