മലപ്പുറം : പഴമള്ളൂർ വയോധികൻ കിണറ്റിൽ വീണു മരണപ്പെട്ടു പഴമള്ളൂർ ചെണ്ടക്കോട് സ്വദേശിചേലൂർ രാമൻ (76) മരണപ്പെട്ടു . പരേതനായ ചെലൂർ കറുപ്പൻ്റെ മകനാണ് . വീടിനു സമീപം ആടിനെ മേച്ചു കൊണ്ടിരിക്കെ കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീഴുകയായിരുന്നു ശബ്ദം കേട്ട് പരിസരവാസികൾ ഓടിക്കൂടി പുറത്തെടുത്ത് മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം താലൂക്ക് ആശുപത്രി ചോർച്ചറിയിലുള്ള
മൃതദേഹം കൊളത്തൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാ ക്കിയ ശേഷം പോസ്റ്റ് മോർട്ടവും സംസ്കാരവും നടക്കും