കൽപ്പറ്റ: ഭക്ഷ്യവിഷബാധയേറ്റ എൽപി സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ. ഇരുപതോളം കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ഇതിൽ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. ഡബ്ല്യൂഎംഒ മുട്ടിൽ എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. രണ്ടുപേരുടെ നില ഗുരുതരം.
സ്കൂളിൽനിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. വിദ്യാർത്ഥികളെ കൈനാട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.