നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്




മലപ്പുറം പെരിന്തൽമണ്ണ തച്ചിങ്ങനാടം പഴയ ബാങ്ക് പടിയിൽ ഇന്ന് ഉച്ചയോടെ ആണ് അപകടം. പാണ്ടിക്കാട് സ്വദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ രണ്ട് പേരെയും പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് റോഡിന് വീതി കുറവായതിനാൽ അപകട സത്യത കൂടുതൽ ആണ്..


ചുങ്കം മുതൽ ഒറവുംപുരം വരെയുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നിരവധി പരാതികൾ നൽകിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലായെന്നും പെരിന്തൽമണ്ണ ഭൂരേഖ തഹസിൽദാരുടെ പ്രവൃത്തി സംശയാസ്പദമാണെന്നും ആരോപണം ഉന്നയിച്ച് ശ്രീ. അബുസാലി റവന്യൂ വകുപ്പിനും. PWD ക്കും പരാതി നൽകിയിരുന്നു. ഈ ഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിക്കാത്തതിനാൽ അപകടസാധ്യത കൂടുതലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു....

⊶⊷⊶⊷❍❍⊶⊷⊶⊷

*മലപ്പുറം ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*

https://chat.whatsapp.com/KQoDXwT7Rg11efrRZlZqgt


Post a Comment

Previous Post Next Post