കോഴിക്കോട് കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയുടേത്. കോട്ടക്കുന്നില്‍ സ്‌നേഹാജ്ഞലി (26)യുടെ മൃതദേഹമാണ് അണേല ഭാഗത്ത് നിന്നും കണ്ടെത്തിയത്.
ചങ്ങരംവള്ളിയിലെ ബന്ധുവീട്ടില്‍ നിന്ന് ഇന്നലെ രാവിലെ 7.15 മുതലാണ് സ്‌നേഹയെ കാണാതായത്. ഇന്നലെ വൈകീട്ടോടെ പുഴക്കരയില്‍ നിന്നും മീന്‍ പിടിക്കുകയായിരുന്നവര്‍ പുഴയില്‍ ചെരിപ്പും ഒരാളുടെ കയ്യും കണ്ടതായി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. രാത്രി ഏറെ വൈകിയിട്ടും ആരെയും കണ്ടെത്തനായിരുന്നില്ല. തുടര്‍ന്ന് ഇന്ന് അതിരാവിലെയോടെ വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.